റിട്ട.പോലിസ് ഉദ്യോഗസ്ഥന്‍ തോട്ടില്‍ മരിച്ച നിലയില്‍

Update: 2023-02-22 09:07 GMT

കോട്ടയം: റിട്ട.പോലിസ് ഉദ്യോഗസ്ഥനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കുമരകത്താണ് സംഭവം. കുമരകം കളത്തിപ്പറമ്പില്‍ വീട്ടില്‍ പി കെ വിജയപ്പനാ (74) ണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം വീട്ടില്‍ നിന്നും പോയ വിജയപ്പന്‍ തിരികെ വരാത്തതിനെ തുടര്‍ന്ന് മകള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

ബുധനാഴ്ച പുലര്‍ച്ചെ നടക്കാന്‍ ഇറങ്ങിയ സമീപവാസിയായ അനിലാണ് വാച്ചാ തോട്ടില്‍ മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തി മൃതദേഹം കരയ്ക്ക് എടുത്തു. വാച്ചാപറമ്പ് പാലത്തിലൂടെ വീട്ടിലേയ്ക്ക് പോവും വഴിയാവാം അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.

Tags: