പ്രതികാര നടപടി വീണ്ടും; തമിഴ്‌നാട്ടില്‍ എം കെ സ്റ്റാലിന്റെ മകളുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് പരിശോധന

എം കെ സ്റ്റാലിന് ബന്ധമുള്ള സ്ഥാപനങ്ങളിലും പരിശോധന നടക്കുന്നുണ്ട്. മരുമകന്‍ ശബരീശന്റെ സ്ഥാപനങ്ങളില്‍ അടക്കം ഒരേ സമയം നാലിടങ്ങളിലാണ് പരിശോധന

Update: 2021-04-02 05:37 GMT
ചെന്നൈ: ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്റെ മകളുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നു. സ്റ്റാലിന്റെ മകള്‍ സെന്താമരൈയുടെ ചെന്നൈ നീലാങ്കരെയിലെ വീട്ടിലാണ് ആദായനികുതി ഉദ്യോഗസ്ഥരെത്തിയത്. എം കെ സ്റ്റാലിന് ബന്ധമുള്ള സ്ഥാപനങ്ങളിലും പരിശോധന നടക്കുന്നുണ്ട്. മരുമകന്‍ ശബരീശന്റെ സ്ഥാപനങ്ങളില്‍ അടക്കം ഒരേ സമയം നാലിടങ്ങളിലാണ് പരിശോധന. കോയമ്പത്തൂരില്‍ ഉള്ള ശബരീശനോട് അടിയന്തരമായി ചെന്നൈയില്‍ എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അറസ്റ്റ് അടക്കമുള്ള നടപടികള്‍ ഉണ്ടായേക്കുമെന്നും അഭ്യൂഹമുണ്ട്


തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനിടെയാണ് പ്രതിപക്ഷ നേതാവ് കൂടിയായ എം കെ സ്റ്റാലിന് ബന്ധമുള്ള സ്ഥാപനങ്ങളില്‍ റെയ്ഡ് നടക്കുന്നത്. രാഷ്ട്രീയ പ്രേരിതമായി നടത്തുന്ന പരിശോധനകള്‍ക്കെതിരേ ബിജെപി വിരുദ്ധ പാര്‍ട്ടികളുടെ പ്രതിഷേധം ശക്തമാണ്.




Tags:    

Similar News