കൊവിഡ് 19: തമിഴ്‌നാട്ടില്‍ ഗണേശചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക് നിയന്ത്രണം

Update: 2020-08-13 12:03 GMT

ചെന്നൈ: കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഗണേശചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. ആളുകള്‍ കൂട്ടം കൂടാന്‍ സാധ്യതയുള്ള ഗണേശപ്രതിമകള്‍ സ്ഥാപിക്കല്‍, നദിയില്‍ നിമഞ്ജനംചെയ്യല്‍ എന്നിവയാണ് വിലക്കിയത്.

ആഘോഷങ്ങള്‍ സ്വന്തം വീടുകളില്‍ ഒതുക്കുനിര്‍ത്താനും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു. വരുന്ന ആഗസ്റ്റ് 22നാണ് തമിഴ്‌നാട്ടില്‍ ഗണേശചതുര്‍ത്ഥി ആഘോഷം. ഇതോടനുബന്ധിച്ച് റാലികള്‍ നടത്തുന്നതിനും വിലക്കുണ്ട്.

മഹാരാഷ്്ട്രയില്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ ഉല്‍സവത്തിന്റെ ഭാഗമായി ലോഹപാത്രങ്ങളില്‍ ഗണേശ പ്രതിമകള്‍ മുക്കാന്‍ ബൃഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ നിര്‍ദേശിച്ചു.

പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഗണേശ ചതുര്‍ത്ഥി ആഗസ്റ്റ് 22ന് ആരംഭിക്കും.

ഗുജറാത്ത്, കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഗണേശ ചതുര്‍ത്ഥി വലിയ തോതില്‍ ആഘോഷിക്കുന്നത്. 

Tags:    

Similar News