പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് നിയമസഭയില്‍ പ്രമേയം

Update: 2021-09-08 09:13 GMT

ചെന്നൈ: കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് നിയമസഭയില്‍ പ്രമേയം. കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ പൗരത്വഭേദഗതി നിയമം, 2019 രാജ്യത്തിന്റെ മതേതരവും ഭരണഘടനാപരവുമായ കാഴ്ചപ്പാടുകള്‍ക്ക് അനുയോജ്യമല്ലെന്നും രാജ്യത്ത് നിലനില്‍ക്കുന്ന മതസൗഹാര്‍ദം നശിപ്പിക്കുന്നതാണെന്നും മുഖ്യമന്ത്രി സ്റ്റാലിന്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു.

രാജ്യത്ത് നിലനില്‍ക്കുന്ന അഖണ്ഡതയും സൗഹാര്‍ദ്ദവും സംരക്ഷിക്കാന്‍ ഈ നിയമം പിന്‍വലിക്കണെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതായി അദ്ദേഹം പറഞ്ഞു.

പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കുടിയേറുന്ന ഹിന്ദു, സിക്ക്, സൈന, ബുദ്ധ, വിഭഗാങ്ങള്‍ക്ക് പൗരത്വം നല്‍കുന്ന നിയമമാണ് സിഎഎ. കേന്ദ്ര സര്‍്ക്കാര്‍ പാസ്സാക്കിയ ഈ നിയമം വലിയ പ്രതിഷേധത്തിന് കാരണണായിരുന്നു.

Tags:    

Similar News