കൊറോണയെ ചെറുക്കാന്‍ മഞ്ഞള്‍-കരിവേപ്പ് മിശ്രിതം തെളിച്ച് രാമനാഥപുരം നിവാസികള്‍
ഇത് കൊറോണയെ ചെറുക്കാന്‍ പര്യാപ്തമാണോ എന്ന കാര്യം വ്യക്തമല്ല.
രാമനാഥപുരം: തമിഴ്നാട്ടിലെ രാമനാഥപുരത്ത് കൊറോണയെ ചെറുക്കാന്‍ പുതുരീതിയുമായി ഗ്രാമവാസികള്‍. മഞ്ഞള്‍-കരിവേപ്പ് മിശ്രിതം ചേര്‍ത്ത വെള്ളം ടാങ്കുകളിലാക്കി പൊതുവിടങ്ങളിലും വീടുകളിലും തെളിക്കുകയാണ് ചെയ്യുന്നത്. മുത്തുക്കുളത്തൂരിനടുത്ത പെരൈയൂര് ഗ്രാമവാസികളാണ് ഇതിനു പിന്നില്‍. ഇതിനു പുറമെ അണുവിമുക്തമാക്കാന്‍ ബ്ലീച്ചിങ് പൗഡറും ഉപയോഗിക്കുന്നുണ്ട്.
പെരൈയൂറിനു പുറമെ വേപ്പെന്ഗുളം, അയ്യനാര്പുരം എന്നിവിടങ്ങളിലും ഇതേ പദ്ധതി നടപ്പാക്കുന്നുണ്ട്. ഇത് കൊറോണയെ ചെറുക്കാന്‍ പര്യാപ്തമാണോ എന്ന കാര്യം വ്യക്തമല്ല.