റിസര്‍വ് ബാങ്ക് വായ്പാനിരക്കുകള്‍ വര്‍ധിപ്പിച്ചു

Update: 2022-08-05 05:47 GMT

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാനിരക്കുകളില്‍ മാറ്റം വരുത്തുന്നു. പലിശനിരക്ക് 50 പോയിന്റ് വര്‍ധിപ്പിച്ച് കൊവിഡിനു മുമ്പുള്ള നിലവാരത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. ഇതോടെ റിപോ നിരക്ക് 5.40 ശതമാനമായി. തുടര്‍ച്ചയായി മൂന്നാം തവണയാണ് റിപോ നിരക്ക് വര്‍ധിപ്പിക്കുന്നത്.

പണപ്പെരുപ്പം ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തിലാണ് നിരക്കുകള്‍ വര്‍ധിപ്പിച്ചത്. വിലക്കയറ്റം ജൂണില്‍ 7.01 ശതമാനമായിരുന്നു.

കൊവിഡിന് മുമ്പ് റിപോ നിരക്ക് 5.51 ശതമാനമായിരുന്നു.

റിപോ നിരക്ക് വര്‍ധിപ്പിക്കാന്‍ ആര്‍ബിഐയുടെ ആറംഗ പണ നയസമിതിയാണ് തീരുമാനമെടുത്തത്.

Tags:    

Similar News