താല്‍ക്കാലിക ഒഴിവിലും ഭിന്നശേഷി സംവരണം പാലിക്കണം

Update: 2022-05-28 00:33 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി അധ്യാപക അനധ്യാപക ഒഴിവുകളിലേക്ക് താല്കാലിക നിയമനം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കുമ്പോള്‍ 2016ലെ ഭിന്നശേഷി അവകാശ നിയമം 34ാം വകുപ്പില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന സംവരണതത്വം കര്‍ശനമായി പാലിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്കും തൊഴില്‍വകുപ്പ് സെക്രട്ടറിക്കും എംപ്ലോയ്‌മെന്റ് ഡയറക്ടര്‍ക്കും സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ എസ്.എച്ച്. പഞ്ചാപകേശന്‍ നിര്‍ദ്ദേശം നല്‍കി. 

Similar News