കാലിക്കറ്റ് സര്‍വകലാശാലയിലെ അധ്യാപക നിയമനത്തില്‍ സംവരണ അട്ടിമറി: കാംപസ് ഫ്രണ്ട് മാര്‍ച്ച് നടത്തി

Update: 2020-12-07 09:27 GMT
മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലയിലെ അധ്യാപക നിയമനത്തില്‍ നടക്കുന്ന സംവരണ അട്ടിമറിക്കും അഴിമതിക്കുമെതിരേ കാംപസ് ഫ്രണ്ട് മലപ്പുറം സെന്‍ട്രല്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍വകലാശാലയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ച് അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കില്‍ വെച്ച് പോലിസ് തടഞ്ഞു.


കാംപസ് ഫ്രണ്ട് സംസ്ഥാന സമിതി അംഗം ഷെയ്ഖ് റസല്‍ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. പിണറായി സര്‍ക്കാറിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ സംവരണം അട്ടിമറിച്ച് നടത്തുന്ന നിയമനങ്ങളുടെ തുടര്‍ച്ചയായാണ് സര്‍വകലാശാലയുടെ ഭരണം കയ്യാളുന്ന ഇടതു സിന്‍ഡിക്കേറ്റ് സംവരണം അട്ടിമറിച്ച് അധ്യാപക നിയമനം നടത്തുന്നത്. ഇത്തരത്തില്‍ പിന്നാക്ക വിഭാഗങ്ങളോട് തുടരുന്ന വഞ്ചനയെ ശക്തിയുക്തം എതിര്‍ക്കാന്‍ കാംപസ് ഫ്രണ്ട് പ്രതിജ്ഞാബദ്ധമാണെന്നും ഇതിനെ നിയമപരമായും ജനാധിപത്യപരമായി വിദ്യാര്‍ഥികളെ അണിനിരത്തിക്കൊണ്ടും നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് ജുഹാന ഹസീന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജില്ലാ വൈസ് പ്രസിഡന്റ് അലി പറപ്പൂര്‍ സ്വാഗതം ചെയ്ത് സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് ഷാമില്‍ നന്ദി പറഞ്ഞു.







 


 







Similar News