ഐസ് പൊടിക്കുന്ന യന്ത്രത്തില്‍ വീണ തൊഴിലാളിയെ രക്ഷപ്പെടുത്തി

കണ്ടയിനര്‍ ലോറിയില്‍ നിന്നും ഐസ് പൊടിക്കുന്ന യന്ത്രത്തിലേക്ക് ഐസ് കട്ട ഇട്ടു കൊടുക്കുന്നതിനിടെ മല്‍സ്യമാര്‍ക്കറ്റിലെ ജീവനക്കാരനായ കിഴാറ്റൂര്‍ മുക്കാടന്‍ സുബ്രമണ്യന്‍ (25) ഇരുമ്പ് പല്ലുകളുള്ള ഐസ് പൊടിക്കുന്ന ഡ്രമ്മിനുള്ളിലേക്ക് അബദ്ധത്തില്‍ വീഴുകയായിരുന്നു.

Update: 2019-08-16 16:30 GMT

പെരിന്തല്‍മണ്ണ: പൂപ്പലം മല്‍സ്യ മൊത്ത മാര്‍ക്കറ്റില്‍ ഐസ് പൊടിക്കുന്ന യന്ത്രത്തില്‍ അബദ്ധത്തില്‍ വീണ് തൊഴിലാളിയെ അഗ്‌നിശമന സേനയും സഹപ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ ആറോടെയാണ് സംഭവം. കണ്ടയിനര്‍ ലോറിയില്‍ നിന്നും ഐസ് പൊടിക്കുന്ന യന്ത്രത്തിലേക്ക് ഐസ് കട്ട ഇട്ടു കൊടുക്കുന്നതിനിടെ മല്‍സ്യമാര്‍ക്കറ്റിലെ ജീവനക്കാരനായ കിഴാറ്റൂര്‍ മുക്കാടന്‍ സുബ്രമണ്യന്‍ (25) ഇരുമ്പ് പല്ലുകളുള്ള ഐസ് പൊടിക്കുന്ന ഡ്രമ്മിനുള്ളിലേക്ക് അബദ്ധത്തില്‍ വീഴുകയായിരുന്നു.

ഇയാളുടെ വലതു കാല്‍പാദത്തില്‍ അപ്പോഴക്കും ഏതാനും ഇരുമ്പ് മുള്ളുകള് തറച്ചിരുന്നു. സഹപ്രവര്‍ത്തകര്‍ ഉടന്‍ യന്ത്രം ഓഫാക്കിയതിനാല്‍ വന്‍ അപകടം ഒഴിവായി. പിന്നാലെ വിവരമറിഞ്ഞ് പെരിന്തല്‍മണ്ണ അഗ്‌നി ശമന സേനയും സ്ഥലത്തെത്തി. യന്ത്രം അപ്പാടെ അഴിച്ച് സുബ്രമണ്യനെ പുറത്തെടുത്ത് പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

കാല്‍പാദത്തിന് ചെറിയ പരിക്കുകളുണ്ടെന്ന് അഗ്നിശമന സേനാ അസി. സ്‌റ്റേഷന്‍ ഓഫിസര്‍ കെ പി ബാബുരാജ് പറഞ്ഞു. ലീഡിങ്ങ് ഫയര്‍മെന്‍ അബ്ദുല്‍ സലിം, രംഗനാഥ്, ഫയര്‍ മേന്‍മാരായ മുഹമ്മദലി, രിയാസുദ്ദിന്‍, സൈനുല്‍ ആബിദ്, ടോമി തോമസ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

Tags:    

Similar News