റിപബ്ലിക് ദിന സംഘര്‍ഷം: 84 പേരെ അറസ്റ്റ് ചെയ്തു; രജിസ്റ്റര്‍ ചെയ്തത് 38 എഫ്‌ഐആറുകള്‍

Update: 2021-01-30 16:45 GMT

ന്യൂഡല്‍ഹി: കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ചെങ്കോട്ടയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 84 പേരെ അറസ്റ്റ് ചെയ്തു. ഇതുവരെ ഡല്‍ഹി പോലിസ് 38 എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്.

13 കര്‍ഷക പ്രതിനിധികള്‍ക്കും നേതാക്കള്‍ക്കും സര്‍ക്കാര്‍ നോട്ടിസ് അയച്ചിട്ടുണ്ട്. ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ് രാകേഷ് ടിക്കായത്ത്, സ്വരാജ് ഇന്ത്യ മേധാവി യോഗേന്ദ്ര യാദവ്, സാമൂഹിക പ്രവര്‍ത്തക മേധാ പട്ക്കര്‍ തുടങ്ങിയവര്‍ക്കാണ് നോട്ടിസ് അയച്ചിട്ടുളളത്.

പ്രകടനം മുന്‍കൂട്ടി നല്‍കിയ റൂട്ടില്‍ നിന്ന് മാറി സഞ്ചരിച്ചതിന് നേതാക്കള്‍ക്കെതിരേ കേസെടുത്തതിനു പുറമെ കൊലപാതകക്കുറ്റം, കലാപശ്രമം, സര്‍ക്കാര്‍ ജീവനക്കാരനെ ജോലിയില്‍ തടസ്സപ്പെടുത്തല്‍ തുടങ്ങിയവും ചുമത്തിയിട്ടുണ്ട്.

400 പോലിസുകാര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റെന്ന് ജനുവരി 27ാം തിയ്യതി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ എസ് എന്‍ ശ്രീവാസ്തവ പറഞ്ഞിരുന്നു. ഫെയ്‌സ് റക്കഗിനിഷന്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.

Tags: