യുദ്ധം മൂലം പശ്ചിമേഷ്യയില്‍ ഉണ്ടായത് 18 ലക്ഷം കോടിയുടെ നഷ്ടമെന്ന് റിപോര്‍ട്ട്

Update: 2026-04-01 05:49 GMT

തെഹ്‌റാന്‍: മിഡില്‍ ഈസ്റ്റില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം സമ്പദ്വ്യവസ്ഥയ്ക്ക് കാര്യമായ നാശനഷ്ടമുണ്ടാക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ വികസന പരിപാടിയുടെ റിപോര്‍ട്ട്. സംഘര്‍ഷം ഇപ്പോള്‍ ഏതാനും രാജ്യങ്ങളില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുന്നില്ല, മറിച്ച് മുഴുവന്‍ മേഖലയ്ക്കും ഒരു വലിയ പ്രതിസന്ധിയായി മാറിയിരിക്കുന്നുവെന്ന് റിപോര്‍ട്ടില്‍ പറയുന്നു.

മേഖലയുടെ ജിഡിപി 3.7% മുതല്‍ 6% വരെ കുറയാന്‍ സാധ്യതയുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം 70% ത്തിലധികം കുറഞ്ഞു. എണ്ണവില ബാരലിന് ഏകദേശം 120 ഡോളറിലെത്തി. 16 ലക്ഷം മുതല്‍ 36 ലക്ഷം വരെ തൊഴിലുകള്‍ അപകടത്തിലാണെന്നും നിലവില്‍ ഏകദേശം 18 ലക്ഷം കോടി രൂപയുടെ നഷ്ടം ഉണ്ടാിട്ടുണ്ടാകാമെന്നും റിപോര്‍ട്ടില്‍ പറയുന്നു.

Tags: