എംഎസ്‌സി എല്‍സ 3 കപ്പല്‍ അപകടം പാരിസ്ഥിതിക ആഘാതമുണ്ടാക്കിയെന്ന റിപോര്‍ട്ട് പുറത്ത്

Update: 2025-09-20 10:52 GMT

കൊച്ചി: എംഎസ് സി 3 കപ്പല്‍ അപകടവുമായി ബന്ധപ്പെട്ട പഠന റിപോര്‍ട്ട് പുറത്ത്. കടലില്‍ പാരിസ്ഥിതിക ആഘാതം നടന്നു എന്ന കേന്ദ്രസര്‍ക്കാരിന്റെ മിനിസ്ട്രി ഓഫ് എര്‍ത്ത് സയന്‍സിന്റെ റിപോര്‍ട്ടാണ് പുറത്തുവന്നത്. ദീര്‍ഘകാല നിരീക്ഷണവും മല്‍സ്യസമ്പത്തിന്റെ സംരക്ഷണവും ആവശ്യമെന്ന് റിപോര്‍ട്ടില്‍ പറയുന്നു. കൊച്ചി മുതല്‍ കന്യാകുമാരി വരെയുള്ള ഭാഗങ്ങളില്‍ നിന്നുള്ള 23 സാംമ്പിളുകള്‍ ശേഖരിച്ചാണ് റിപോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

ഘനമാലിന്യങ്ങള്‍ മനുഷ്യരിലേക്കെത്താമെന്ന് റിപോര്‍ട്ടില്‍ പറയുന്നു. വെള്ളത്തില്‍ നാഫ്ത്തലില്‍, ലെഡ്, നിക്കല്‍, കോപ്പര്‍ എന്നിവയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നു. മുങ്ങിയ സമയത്ത് കപ്പലില്‍ 367 ടണ്‍ ഫര്‍ണസ് ഓയിലും 84 ടണ്‍ സള്‍ഫര്‍ ഡീസലും ഉണ്ടായിരുന്നു. ഇതിലടങ്ങിയ ഘനലോഹങ്ങളുടടെ സാന്നിദ്ധ്യം ഇപ്പോഴും മുങ്ങിയ സ്ഥലത്തു കാണുന്നുവെന്ന് റിപോര്‍ട്ട് വ്യക്തമാക്കുന്നു. നേരത്തെ മല്‍സ്യത്തൊഴിലാളി സമൂഹം ഒന്നടങ്കം പറഞ്ഞിരുന്ന കാര്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

അതേസമയം, എം എസ് സി എല്‍സ - 3 കപ്പല്‍ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. കപ്പലിലുണ്ടായിരുന്ന കണ്ടെയ്‌നറുകളിലെ രാസവസ്തുക്കളും ഇന്ധന ചോര്‍ച്ച സാധ്യതയും ഗുരുതരമായ പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക ആഘാതം സൃഷ്ടിക്കും എന്നത് കണക്കിലെടുത്താണ് അപകടത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത്.

എന്നാല്‍ കപ്പലപകടത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മാത്രമാണ് അടിഞ്ഞതെന്നും അത് കമ്പനി തന്നെ നീക്കം ചെയ്തിരുന്നെന്നും കമ്പനി കോടതിയില്‍ വാദമുന്നയിച്ചിരുന്നു. മെയ് 25 നാണ് എംഎസ്സി എല്‍സ കപ്പല്‍ കടലില്‍ മുങ്ങിയത്. മെയ് 25 നാണ് എംഎസ്സി എല്‍സ കപ്പല്‍ കടലില്‍ മുങ്ങിയത്.കേരള തീരത്തു നിന്നും 13 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു അപകടം.

Tags: