ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ സുരക്ഷാ വീഴ്ചയെന്ന് റിപോര്‍ട്ട്. റെയില്‍ ഭവന്റെ ഭാഗത്ത് നിന്ന് മതില്‍ ചാടിക്കടന്ന് ഒരാള്‍ പാര്‍ലമെന്റ് മന്ദിരത്തിലെത്തി. ഇന്ന് രാവിലെ 6.30ഓടെയായിരുന്നു സംഭവം. പിടിയിലായ ആളെ ചോദ്യം ചെയ്ത് വരികയാണെന്ന് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു.
ഇതിനുമുമ്പും ഇത്തരത്തില്‍ സുരക്ഷാവീഴ്ച ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് 20 വയസുള്ള ഒരാള്‍ പാര്‍ലമെന്റിന്റെ മതില്‍ കയറി അനക്‌സ് കെട്ടിട വളപ്പിലേക്ക് ചാടിക്കടക്കുകയായിരുന്നു. പക്ഷേ പരിശോധനയില്‍ ഒന്നും കണ്ടെത്തിയില്ല.