മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ജില്ലയില്‍ എട്ട് മാസത്തിനിടെ മരിച്ചത് 409 കുട്ടികളെന്ന് റിപോര്‍ട്ട്

Update: 2025-12-23 07:47 GMT

ഭോപ്പാല്‍: മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ജില്ലയില്‍ എട്ട് മാസത്തിനിടെ മരിച്ചത് 409 കുട്ടികളെന്ന് റിപോര്‍ട്ട്. ദേശീയ ആരോഗ്യ വകുപ്പ് ആരോഗ്യ മാനേജ്‌മെന്റില്‍ നിന്ന് വിശദീകരണം തേടി.

സംഭവത്തെ കുറിച്ച് പഠിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ആശുപത്രികളിലെ ജീവനക്കാരെയും ലേബര്‍ റൂമിലെയും എസ്എന്‍സിയുവിലെയും ജീവനക്കാരനെയും ചോദ്യം ചെയ്തുവരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം, ശിശുമരണനിരക്ക് കുറഞ്ഞുവരികയാണെന്നും ഇപ്പോള്‍ ആറു ശതമാനത്തില്‍ താഴെയാണ് മരണനിരക്കെന്നും വിദഗ്ധര്‍ പറഞ്ഞു.

Tags: