കാര്‍ഷിക നിയമം റദ്ദാക്കല്‍; ബുധനാഴ്ച ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ അനുമതി

Update: 2021-11-21 10:42 GMT

ന്യൂഡല്‍ഹി: പ്രധാനമന്ത്രി വാഗ്ദാനം ചെയ്തതനുസരിച്ച് അടുത്ത ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം കാര്‍ഷിക നിയമം റദ്ദാക്കാന്‍ അനുമതി നല്‍കിയേക്കും. റദ്ദാക്കാനുളള ബില്ല് അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കും.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രം പാസ്സാക്കിയ മൂന്ന് കാര്‍ഷക നിയമങ്ങള്‍ റദ്ദാക്കുമെന്ന് പ്രഖ്യാപിച്ചത്.

നവംബര്‍ 29നാണ് അടുത്ത പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ മൂന്ന് നിയമങ്ങളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഒരു വര്‍ഷമായി കര്‍ഷക സംഘടനകള്‍ ഡല്‍ഹിയില്‍ സമരം നടത്തുകയാണ്.

അതേസമയം പ്രധാനമന്ത്രിയുടെ വാഗ്ദാനം കണക്കിലെടുത്ത് സമരം നിര്‍ത്തിവയ്‌ക്കേണ്ടതില്ലെന്ന നിലപാടിലാണ് കര്‍ഷക സംഘടനകള്‍. താങ്ങുവിലയുമായി ബന്ധപ്പെട്ട തീരുമാനമുണ്ടാകും വരെ സമരം തുടരാനാണ് പദ്ധതി. ഇന്ന് ചേര്‍ന്ന കര്‍ഷക സംഘടനകളുടെ സംയുക്ത യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനവുമെടുത്തു.

Tags:    

Similar News