ന്യൂവെല്ലി: ലോക പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ പിയറെ കാര്‍ഡിന്‍ (98) അന്തരിച്ചു .1960 കളിലും 70 കളിലും തന്റെ സ്വതസിദ്ധമായ വസ്ത്രാലങ്കാര ശൈലിയാല്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയ വ്യക്തി ആയിരുന്നു അദ്ദേഹം. പാരിസിലെ ന്യൂവെല്ലിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 60വര്‍ഷത്തിലേറെയായി ഫാഷന്‍ ലോകത്ത് നിറഞ്ഞു നിന്ന കാര്‍ഡിന്‍ നൂതനമായ ആശയങ്ങളിലൂടെ ഫാഷന്‍ ലോകത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചു.
വടക്കന്‍ ഇറ്റലിയിലെ ട്രെവിസോയ്ക്കടുത്താണ് കാര്‍ഡിന്റെ ജനനമെങ്കിലും പിന്നീട് ഫ്രാന്‍സില്‍ സ്ഥിരതാമസമാക്കി. വളരെ ചെറുപ്രായത്തില്‍ തന്നെ ഫാഷന്‍ ഡിസൈനിംഗില്‍ ആകൃഷ്ടനായ അദ്ദേഹം പതിനാലാമത്തെ വയസില്‍ ഫാഷന്‍ ഡിസൈംനിഗിന്റെ ലോകത്തേക്ക് ചുവടുവച്ചു. പിന്നീട് പാരിസിലേക്ക് താമസം മാറ്റിയ കാര്‍ഡിന്‍ 1950 ല്‍ സ്വന്തമായി ഫാഷന്‍ ഹൗസ് സ്ഥാപിച്ചു. 1954 ല്‍ അദ്ദേഹം അവതരിപ്പിച്ച ബബിള്‍ ഡ്രെസ് ഫാഷന്‍ ലോകത്ത് വളരെ ചര്‍ച്ചയാകുകയും അദ്ദേഹം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. കാര്‍ഡിന്‍ തന്റെ പേരു തന്നെയാണ് ഫാഷന്‍ ബ്രാന്റ് നെയിം ആയി ഉപയോഗിച്ചിരുന്നത്. വസ്ത്രാലങ്കാരത്തില്‍ തുടങ്ങിയെങ്കിലും പിന്നീട് തന്റെ ബിസിനസ് സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ നിര്‍മ്മാണത്തിലേക്കും അദ്ദേഹം ചുവട് വെച്ചു. പിന്നാലെ ഫര്‍ണിച്ചര്‍ രംഗത്തേക്കും ബിസിനസ് വ്യാപിപ്പിച്ച അദ്ദേഹത്തിന്റെ ബിസിനസ് സംരംഭങ്ങളെല്ലാം വന്‍ വിജയമായി. തന്റെ വ്യത്യസ്തമായ ഡിസൈനിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 1991 ല്‍ യുനെസ്‌കോയുടെ ഗുഡ്വില്‍ അമ്പാസിഡറായി അദ്ദേബത്തെ തിരഞ്ഞെടുത്തു.