രക്തസാക്ഷികളെ നീക്കം ചെയ്യുന്നത് ചരിത്രത്തെ വളച്ചൊടിക്കല്‍: കെഎഎംഎ

ചരിത്രത്തെ വക്രീകരിച്ച് ആശയക്കുഴപ്പവും മതസ്പര്‍ദ്ദയും ഉണ്ടാക്കാനുള്ള ആസൂത്രിത നീക്കം ഉപേക്ഷിക്കണമെന്ന് കെഎഎംഎ സംസ്ഥാന പ്രസിഡന്റ് എ എ ജാഫര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എം തമീമുദ്ദീന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Update: 2021-08-24 13:56 GMT

കോഴിക്കോട്: 1921ലെ മലബാര്‍ സമരത്തിലെ പോരാളികളുടെ പേരുകള്‍ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ചരിത്രത്തെ വളച്ചൊടിക്കലും ഫാസിസ്റ്റ് അജണ്ടയുടെ ഭാഗവുമാണെന്ന് കേരള അറബിക് മുന്‍ഷിസ് അസോസിയേഷന്‍ (കെഎഎംഎ) കുറ്റപ്പെടുത്തി.

Tags: