എന്‍ കെ മുഹമ്മദ് മൗലവി അനുസ്മരണം

Update: 2021-06-24 16:40 GMT

മലപ്പുറം: ആറു പതിറ്റാണ്ടിലധികം കാലം അറിവിന്റെ വെളിച്ചം പകര്‍ന്ന് പ്രബോധന വീഥിയില്‍ ജീവിതം സമര്‍പ്പിച്ച കര്‍മ്മയോഗിയായിരുന്നു കഴിഞ്ഞ ദിവസം വിടപറഞ്ഞ സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് എന്‍ കെ മുഹമ്മദ് മൗലവി എന്ന് സഊദി ഐസിഎസ് പ്രസിഡന്റ് സയ്യിദ് അഷ്‌റഫ് ബാ ഹസന്‍ തങ്ങള്‍ ചെട്ടിപ്പടി പറഞ്ഞു. സഊദി ഐസിഎസ് നാഷണല്‍ കമ്മിറ്റി സംഘടിപ്പിച്ച ഓണ്‍ലൈന്‍ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വണ്ടൂര്‍ അബ്ദുറഹിമാന്‍ മൗലവി അദ്ധ്യക്ഷത വഹിച്ചു. സിറാജുദ്ദീന്‍ മൗലവി വീരമംഗലം, ഇ. പി അഷ്‌റഫ് മൗലവി കാളികാവ്, നൗഷാദ് അലി കോടാലിപ്പൊയില്‍, അബൂബക്കര്‍ മൗലവി പോത്ത്കല്ല് സക്കീര്‍ ഹുസൈന്‍ വണ്ടൂര്‍ സംസാരിച്ചു.




Tags:    

Similar News