കര്‍ഷക പ്രതിഷേധത്തെക്കുറിച്ചുള്ള പരാമര്‍ശം: കര്‍ഷകനോട് ക്ഷമാപണം നടത്തി ബിജെപി എംപി കങ്കണ റണാവത്ത്
ന്യൂഡല്‍ഹി: കര്‍ഷക പ്രതിഷേധത്തെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിന് ജാമ്യം. വനിതാ കര്‍ഷക പ്രവര്‍ത്തക മഹീന്ദര്‍ കൗര്‍ നല്‍കിയ മാനനഷ്ടക്കേസിലാണ് ജാമ്യം. ബട്ടിന്‍ഡ കോടതിയാണ് ജാമ്യം അനുവദിച്ചത്. കര്‍ഷകനും മഹീന്ദര്‍ കൗരിന്റെ ഭര്‍ത്താവുമായ ലാഭ് സിങിനോട് അവര്‍ കോടതിയില്‍ ക്ഷമാപണം നടത്തി. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റില്‍ നിന്ന് അഡീഷണല്‍ സിവില്‍ ജഡ്ജി (സീനിയര്‍ ഡിവിഷന്‍) ലേക്ക് മാറ്റിയ കേസ് നവംബര്‍ 24 ന് വീണ്ടും പരിഗണിക്കും.