ചെത്തുകാരന്റെ മകന്‍: സുധാകരനെതിരേ ആഞ്ഞടിച്ച് എ വിജയരാഘവന്‍, കെ സുധാകരന് മുന്നില്‍ കോണ്‍ഗ്രസ് മുട്ട് കുത്തിയെന്നും സിപിഎം

കൂട്ട സ്ഥിരപ്പെടുത്തലിനെ ന്യായീകരിച്ച് പാര്‍ട്ടി സെക്രട്ടറി

Update: 2021-02-05 11:41 GMT

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരേയുള്ള കെ സുധാകരന്റെ ചെത്തുകാരന്റെ മകന്‍ പരാമര്‍ശത്തില്‍ ആഞ്ഞടിച്ച് സിപിഎം. കെ സുധാകരന്റെ ഭീഷണിക്ക് മുന്നില്‍ കോണ്‍ഗ്രസ് മുട്ട് കുത്തിയിരിക്കുകയാണെന്ന് പാര്‍ട്ടി ആക്ടിങ് സെക്രട്ടി എ വിജയരാഘവന്‍. തമ്പ്രാനെന്ന് വിളിപ്പിക്കുമെന്നായിരുന്നു ഒരു കാലത്തെ മുദ്രാവാക്യം. ഇത് ഒരു മുല്യതകര്‍ച്ചയാണ്. കോണ്‍ഗ്രസും ബിജെപിയും എല്ലായിപ്പോഴും സമ്പന്നര്‍ക്കൊപ്പമാണ് നിന്നിട്ടുള്ളത്. അവര്‍ക്ക് കോര്‍പറേറ്റ് അനുകൂല നിലപാടാണ്. കെ സുധാകരന്റേത് തൊഴിലിന് നേരേയുള്ള കടുത്ത അധിക്ഷേപമാണ്. അധ്വാനിക്കുന്നവരെ ആക്ഷേപിക്കുകയാണ് മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്നതിലൂടെ പുറത്ത്് വരുന്നത്. കേവലമായ തൊഴില്‍ ആക്ഷേപം മത്രമല്ലിത്, ഇത് മാടമ്പി സമീപനം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രിയങ്ക ഗാന്ധിയും റാഹുലും എ കെ ആന്റണിയും നഡ്ഡയും ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റില്‍ യാത്ര ചെയ്യുന്നവരാണ്. കേരളത്തിലെ മുഖ്യമന്ത്രി ഇതുവരെ ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റില്‍ യാത്ര ചെയ്തിട്ടില്ല. മുഖ്യമന്ത്രി എന്ന നിലയില്‍ ചിലപ്പോള്‍ മറ്റ് സൗകര്യങ്ങള്‍ ഉപയോഗിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ചെറിയ വേതനത്തിന് വര്‍ഷങ്ങളായി ജോലിചെയ്യുന്നവരെയാണ് ഇപ്പോള്‍ സ്ഥിരപ്പെടുത്തിയിട്ടുള്ളത്. ഈ സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച താല്‍ക്കാലിക ജീവനക്കാരെയല്ല സ്ഥിരപ്പെടുത്തുന്നതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Tags: