മതപണ്ഡിതന്മാര്‍ കക്ഷിരാഷ്ട്രീയ ജീര്‍ണ്ണതകള്‍ക്കതീതരാവുക: മൗലാനാ അസ്ഗര്‍ മുസ്ലിയാര്‍

Update: 2020-12-29 09:43 GMT

മലപ്പുറം: സമൂഹത്തെ നേര്‍വഴിയിലേക്ക് നയിക്കേണ്ടവരാണ് പണ്ഡിതന്മാര്‍. രാജ്യ പുരോഗതിയില്‍ അവരുടെ സേവനം വിലമതിക്കാനാവാത്തതാണ്. അവര്‍ വിശുദ്ധരാകുമ്പോഴാണ് ലോകത്ത് സമാധാനം നിലനില്‍ക്കുന്നത്. ഇത് മനസിലാക്കി ഭൗതിക താല്‍പര്യങ്ങളിലാകൃഷ്ടരാകാതെ കക്ഷി രാഷ്ട്രീയത്തിന്റെ ജീര്‍ണ്ണ സംസ്‌ക്കാരങ്ങളുടെ ഭാഗമാകാതെ ആത്മാര്‍ത്ഥ സേവനം ചെയ്യുന്ന പണ്ഡിതന്മാരേയാണ് സമൂഹം മാതൃകയാക്കേണ്ടതെന്ന് കേരള സംസ്ഥാന മത വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍ ചെറുകര മുഹമ്മദ് അസ്ഗര്‍ മുസ്ലിയാര്‍ പറഞ്ഞു.

കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ ട്രഷററായി തെരെഞ്ഞെടുക്കപ്പെട്ട മൗലാനാ മണ്ണാര്‍മല സമദ് മൗലവിക്ക് സുന്നി യുവജന ഫെഡറേഷന്‍ മലപ്പുറം ജില്ലാ കമ്മറ്റി നല്‍കിയ സ്വീകരണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രസിഡണ്ട് സയ്യിദ് അബ്ദുല്‍ ഖയ്യും ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര മുശാവറ അംഗം എ എന്‍ സിറാജുദ്ദീന്‍ മൗലവി എസ് വൈ എഫ് സംസ്ഥാന സിക്രട്ടറി ഇ.പി അശ്‌റഫ് ബാഖവി എന്നിവര്‍ അനുമോദനം പ്രസംഗം നടത്തി. ജില്ലാ സിക്രട്ടറി കെ.എം.ശംസുദ്ധീന്‍ വഹബി, കണ്‍വീനര്‍ മരുത അബ്ദുല്‍ ലത്തീഫ് മൗലവി, പി.ടി ഹുസൈന്‍ ഹുസൈന്‍ വഹബി, സുബൈര്‍ വഹബി കുന്നപ്പള്ളി, സമദ് മൗലവി ചേനാംപറമ്പ് ,റസാഖ് മാനത്തുമംഗലം എന്നിവര്‍ സംസാരിച്ചു.