നിപയില്‍ ആശ്വാസം; ആശുപത്രി വിടാനൊരുങ്ങി വളാഞ്ചേരി സ്വദേശിനി; കൂട്ടായ്മയുടെ വിജയമെന്ന് മന്ത്രി

Update: 2025-08-12 07:38 GMT

മഞ്ചേരി: നിപ വൈറസ് രോഗബാധയില്‍ നിന്നു മുക്തി നേടിയ വളാഞ്ചേരി സ്വദേശിനി ആശുപത്രി വിടാനൊരുങ്ങുന്നു. ഫിസിയോ തൊറാപ്പി ചികില്‍സ പൂര്‍ത്തിയാകുന്നതോടെ അവര്‍ ആശുപത്രി വിടും.

ഈ വിജയം ലോകത്തിനുള്ള ഒരു സന്ദേശമാണെന്നും ഇത് കേരളത്തിന്റെ ആരോഗ്യമേഖലയുടെ കൂട്ടായ്മയുടെ വിജയമാണെന്നും ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. ആശുപത്രി സന്ദര്‍ശനത്തിനിടെയാണ് പ്രസ്താവന. ലോകത്ത് നിപ മരണനിരക്ക് 70 ശതമാനത്തിനു മുകളിലാണ്. കേരളത്തില്‍ 30 ശതമാനത്തിന് താഴെയാക്കി കുറക്കാന്‍ സാധിച്ചുവെന്നും അവര്‍ കൂട്ടിചേര്‍ത്തു.

Tags: