കര്‍ഷക പ്രക്ഷോഭം: പഞ്ചാബ് സര്‍ക്കാരുമായി കൂടിക്കാഴ്ചയ്ക്കൊരുങ്ങി റിലയന്‍സ് ഗ്രൂപ്പ്
ചണ്ഡീഗഡ്: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കര്‍ഷകര്‍ സമരം ആളിക്കതുന്നതിന് പിന്നാലെ കടുത്ത പ്രതിരോധത്തിലേര്‍പ്പെട്ട് റിലന്‍സ് ഗ്രൂപ്പ്. ജിയോ ടവറുകള്‍ പഞ്ചാബിലെ കര്‍ഷകര്‍ തകര്‍ത്തതോടെ പഞ്ചാബ് സര്‍ക്കാരുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങുകയാണ് ഇപ്പോള്‍ കമ്പനി. 1411 ടവറുകളാണ് കര്‍ഷകര്‍ കഴിഞ്ഞ ദിവസം തകര്‍ത്തത്. ഇതോടെ സംസ്ഥാനത്ത് ജിയോയുടെ പ്രവര്‍ത്തനം ബുദ്ധിമുട്ടിലായിരിക്കുകയാണ്.
ടവറുകളിലേക്കുള്ള വൈദ്യുത ബന്ധവും കര്‍ഷകര്‍ വിച്ഛേദിച്ചു. ടവറുകള്‍ നശിപ്പിക്കപ്പെടുന്നത് ചൂണ്ടിക്കാട്ടി ജിയോ അധികൃതര്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നെങ്കിലും കര്‍ഷകര്‍ പിന്മാറാന്‍ കൂട്ടാക്കിയില്ല. സംസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥരെക്കൂടി കാണാനാണ് ജിയോ തീരുമാനിച്ചിരിക്കുന്നത്.
കോര്‍പറേറ്റുകള്‍ക്കെതിരായ നിലപാട് കടുപ്പിച്ചതിന് പിന്നാലെയാണ് കര്‍ഷകര്‍ ജിയോ ടവറുകള്‍ക്കെതിരെ ആക്രമണം നടത്തിയത്. 1,411 അധികം ടവറുകളിലേക്കുള്ള വൈദ്യുത ബന്ധം വിച്ഛേദിച്ചു. ഇത് കമ്പനിയുടെ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെടുത്തുകയും ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്തു. ജിയോയുടെ 1,411 മൊബൈല്‍ ടവറുകളുടെ വൈദ്യുതി വിതരണം പ്രക്ഷോഭകര്‍ വിച്ഛേദിച്ചതായി വ്യവസായ വൃത്തങ്ങള്‍ അറിയിച്ചു. പഞ്ചാബില്‍ ജിയോയുടെ 9,000 ടവറുകളാറുള്ളത്. സംസ്ഥാനത്തെ ടെലികോം കമ്ബനികളുടെ പ്രവര്‍ത്തനം തടസപ്പെടുത്തരുതെന്ന് അമരീന്ദര്‍ സിങ് ഡിസംബര്‍ 25ന് കര്‍ഷകരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതിഷേധം തുടരുകയാണ്. ചൊവ്വാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 1411 ടവറുകളുടെ പ്രവര്‍ത്തനമാണ് നിശ്ചലമായത്.
