സിദ്ദീഖ് കാപ്പന്റെ മോചനം; മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധ സംഗമം നടത്തി

Update: 2021-10-05 14:09 GMT

വേങ്ങര; മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വേങ്ങര പ്രസ് റിപ്പോര്‍ട്ടേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വേങ്ങരയിലെ മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധ സംഗമം നടത്തി. വേങ്ങര ബസ്സ്റ്റാന്റ് പരിസരത്ത് നടന്ന സംഗമം കെ കെ രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.


കെ ടി അമാനുല്ല അധ്യക്ഷത വഹിച്ചു. ഇ കെ സുബൈര്‍, എം ഖമറുദ്ദീന്‍ , ടി മൊയ്തീന്‍ കുട്ടി സംസാരിച്ചു. എം കെ അലവികുട്ടി, പികെ മധു, ആബിദ് വേങ്ങര, കെ ഷൈബുന്‍ നേതൃത്വം നല്‍കി.




Tags: