ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം കൊവിഡ് ഹാന്‍ഡ് ബുക്കിന്റെ മേഖലാതല പ്രകാശനം ബനിമാലിക്കില്‍
ജിദ്ദ: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം, സൗദിഅറേബ്യ പ്രവാസികള്‍ക്കായി വിവിധ ഭാഷകളില്‍ ഒരുക്കിയ കൊവിഡ് 19 ലോക്ക് ഡൗണിനു ശേഷം സ്വീകരിക്കേണ്ട മുന്‍കരുതലുകളും നിര്‍ദേശങ്ങളും അടങ്ങിയ മലയാളം ഹാന്‍ഡ് ബുക്കിന്റെ ഏരിയാ തല പ്രകാശനം ബനിമാലിക്കില്‍ നടന്നു. ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ ഇന്റേണിസ്റ്റ് ഡോ. ഇന്ദു ചന്ദ്ര, ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ബനിമാലിക്ക് ഏരിയ പ്രസിഡന്റ് സാജിദ് ഫറോക്കില്‍ നിന്നും സ്വീകരിച്ചു കൊണ്ടാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ മാര്‍ക്കറ്റിങ് മാനേജര്‍ അഷ്‌റഫ് പട്ടത്തില്‍, ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ബനിമാലിക് ഏരിയ സെക്രട്ടറി ലത്തീഫ് ചാലിയം, ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ജിദ്ദ കേരള ചാപ്റ്റര്‍ പി.ആര്‍.ഒ റാഫി ബീമാപള്ളി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.