കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്; സിനിമാഹാളിലും ഹോട്ടലുകളിലും നൂറ് ശതമാനം പ്രവേശനം

Update: 2022-02-27 16:14 GMT

തിരുവനന്തപുരം; കൊവിഡ് വ്യാപനത്തില്‍ ഗണ്യമായ കുറവനുഭവപ്പെടുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൊവിഡ് നിയന്ത്രണങ്ങളിലും ഇളവ് അനുവദിച്ചു.

പുതിയ നിര്‍ദേശമനുസരിച്ച് ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, ബാറുകള്‍, മറ്റ് ഭക്ഷണശാലകള്‍ എന്നിവിടങ്ങളില്‍ നൂറ് ശതമാനം പേര്‍ക്ക് പ്രവേശനം അനുവദിക്കും. സിനിമാഹാളുകളും പൂര്‍ണശേഷിയോടെ പ്രവര്‍ത്തിക്കാം.

കൊവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലകളെ തിരിച്ച് നിയന്ത്രണമേര്‍പ്പെടുക്കുന്ന രീതിയും അവസാനിപ്പിച്ചു.