നിയന്ത്രണങ്ങളോടെ ബുഫിയകളും മറ്റും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി; ഹോം ഡെലിവറി മാത്രമേ അനുവദിക്കു

Update: 2020-04-25 10:39 GMT
നിയന്ത്രണങ്ങളോടെ ബുഫിയകളും മറ്റും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി; ഹോം ഡെലിവറി മാത്രമേ അനുവദിക്കു

ദമ്മാം: കൊവിഡ് 19 കര്‍ഫ്യൂ നിലനില്‍ക്കുമ്പോഴും നിയന്ത്രണങ്ങളോടെ ബൂഫിയ, കോഫി ഷോപ്പ്, ഐസ്‌ക്രീം, മിഠായികടകള്‍, ബേക്കറി, ഫ്രഷ് ജൂസ്, മധുരപാനീയം തുടങ്ങിയവക്കു വൈകുന്നേരം മുന്ന് മണി മുതല്‍ പുലര്‍ച്ചെ മൂന്ന് മണി വരെ തുറന്നു പ്രവര്‍ത്തിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആരോഗ്യ, ബലിദിയ്യ, വകുപ്പുകളുടെ നിയമങ്ങള്‍ പാലിച്ചു കൊണ്ടാണ് പ്രവര്‍ത്തിക്കേണ്ടത്.

ഹോം ഡെലിവറിയാണ് അനുവദിക്കുകയെന്നും അറിയിപ്പില്‍ വ്യക്തമാക്കി.

റമദാനില്‍ ഭക്ഷ്യവസ്തുക്കള്‍ താമസസ്ഥലങ്ങളുടെ സമീപങ്ങളില്‍ നിന്നും വാങ്ങുന്നതിന് കാലത്ത് ഒമ്പത് മണി മുതല്‍ വൈകുന്നേരം 5 മണി വരെ മാത്രമേ അനുവാദമുണ്ടാവുകയുള്ളുവെന്ന് നേരത്തെ അറിയിച്ചിരുന്നു. കൂടാതെ മെയിന്റനന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചില സ്ഥാപനങ്ങള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാമെന്ന് അറിയിപ്പില്‍ പറയുന്നു. ഇലക്ട്രിഷ്്യന്‍, പ്ലംബിങ് ജോലിക്കാര്‍ക്ക് കര്‍ഫ്യൂ ഇളവ് അനുവദിച്ചിരുന്നു. 

Tags: