പെണ്‍കുട്ടിയുമായി ബന്ധം: ഡല്‍ഹിയില്‍ മര്‍ദ്ദനമേറ്റ 18കാരന്‍ ചികിത്സക്കിടെ മരിച്ചു
വ്യത്യസ്ത സമുദായത്തിലുള്ള ഇവരുടെ ബന്ധത്തിന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിരായിരുന്നു.
ന്യൂഡല്‍ഹി: പെണ്‍കുട്ടിയുമായുള്ള ബന്ധത്തെത്തുടര്‍ന്ന് ഡല്‍ഹിയില്‍ 18 കാരനായ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചു കൊന്നതായി പോലീസ് പറഞ്ഞു. പായപൂര്‍ത്തിയാകാത്ത മൂന്നുപേര്‍ ഉള്‍പ്പെടെ അഞ്ച് പേരെ കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ആദര്‍ശ് നഗറിലെ താമസക്കാരനായ രാഹുല്‍ രാജ് ആണ് കൊല്ലപ്പെട്ടത്. ആക്രമിക്കപ്പെടുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ്, പെണ്‍കുട്ടിയുമൊത്ത് രാഹുല്‍ നടന്നുപോകുന്നത് നിരിക്ഷണ ക്യാമറയില്‍ നിന്നും പോലീസ് കണ്ടെടുത്തു.
ജഹാംഗീര്‍പുരി നിവാസിയായ പെണ്‍കുട്ടിയും രാഹുലും സുഹൃത്തുക്കളായിരുന്നു. വ്യത്യസ്ത സമുദായത്തിലുള്ള ഇവരുടെ ബന്ധത്തിന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിരായിരുന്നു. പെണ്‍കുട്ടിയുടെ സഹോദരനും മറ്റ് കുടുംബാംഗങ്ങളുമാണ് രാഹുലിനെ മര്‍ദ്ദിച്ചത്. - മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വിജയന്ത ആര്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഗുരുതരമായ ആന്തരിക പരിക്കുകള്‍ മൂലമാണ് രാഹുല്‍ രാജ് മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.