വെബ്സൈറ്റ് പണിമുടക്ക് കാരണം വസ്തു പ്രമാണ രജിസ്ട്രേഷനുകള്‍ക്കും തടസ്സം നേരിടുന്നതായി ആധാരമെഴുത്തുകാരും പരാതിപ്പെടുന്നു. ആധാരം തയ്യാറാക്കി ഓണ്‍ലൈനില്‍ വിവരങ്ങള്‍ നല്‍കിയ ശേഷം കിട്ടുന്ന ചലാന്‍ ഉപയോഗിച്ച് ഫീസടച്ച ശേഷമെ ആധാരം ബന്ധപ്പെട്ട സബ് രജിസ്ട്രാഫീസുകളിലേക്ക് സമര്‍പ്പിക്കാന്‍ സാധിക്കുകയുള്ളു എന്നിരിക്കെ വെബ്സൈറ്റ് പണിമുടക്കുന്നത് മൂലം പ്രമാണ രജിസ്ട്രേഷന്‍ തടസ്സപ്പെടുന്നതും പതിവായിരിക്കുകയാണ്. വിവിധ ആവശ്യങ്ങള്‍ക്കായി ഒരെ സമയം നൂറുക്കണക്കിനാളുകള്‍ സന്ദര്‍ശിക്കുന്ന വെബ്സൈറ്റിന്റെ സെര്‍വര്‍ കുറവായതാണ് സൈറ്റ് തകരാറിന് കാരണമെന്നാണറിയുന്നത്. വെബ്സൈറ്റ് തകരാര്‍ പരിഹരിച്ച് സേവനങ്ങള്‍ കുറ്റമറ്റ രീതിയിലാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആധാരമെഴുത്ത് അസോസിയേഷന്‍ വേങ്ങര യൂനിറ്റ് പ്രസിഡന്റ് സി ബാബു, സെക്രട്ടറി എം ഖമറുദ്ദീന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
