ഭക്തിഗാനത്തിന് പകരം സിനിമാഗാനം ഇടാന്‍ വിസമ്മതിച്ചു; മകനെയും പിതാവിനെയും കുത്തിക്കൊല്ലാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

പനയം ചോനംചിറ ബാബു ഭവനില്‍ ബൈജു (37) ആണ് പിടിയിലായത്.

Update: 2021-12-28 17:12 GMT

കൊല്ലം: വൃശ്ചിക വിളക്കിനോടനുബന്ധിച്ച് ഭക്തിഗാനത്തിന് പകരം സിനിമാഗാനം ഇടാന്‍ സമ്മതിക്കാതിരുന്ന മകനെയും പിതാവിനെയും കുത്തിക്കൊല്ലാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. പനയം ചോനംചിറ ബാബു ഭവനില്‍ ബൈജു (37) ആണ് പിടിയിലായത്.

അഞ്ചാലുംമൂടിലാണ് സംഭവം. മകനെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിതാവും ആക്രമണത്തിന് ഇരയായത്. വൃശ്ചികോത്സവത്തിനോടനുബന്ധിച്ച് കഞ്ഞിവീഴ്ത്ത് സദ്യ സ്ഥലത്താണ് ആക്രമണം നടത്തിയത്. അഞ്ചാലുംമൂട് ഇന്‍സ്‌പെക്ടര്‍ സി ദേവരാജ!െന്റ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ ശ്യാം, ഹരികുമാര്‍, സിറാജുദ്ദീന്‍, സിപിഒ സുനില്‍ എന്നിവരടങ്ങിയ സംഘമാണ് യുവാവിനെ പിടികൂടിയത്.



Tags: