ഫ്രിഡ്ജ്, എയര്‍കണ്ടീഷന്‍ റിപ്പയറിംഗ് കട കത്തി നശിച്ചു

അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.

Update: 2020-08-23 08:59 GMT

മാള: പുത്തന്‍ചിറ മാണിയംകാവില്‍ ചോമാട്ടില്‍ സജീവന്റെ ഉടമസ്ഥതയിലുള്ള ഫ്രിഡ്ജ്, എയര്‍കണ്ടീഷന്‍ റിപ്പയറിംഗ് കട കത്തി നശിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് കടയില്‍ തീപ്പിടുത്തമുണ്ടായത്. മുഴുവന്‍ സാധനങ്ങളും കത്തി ചാമ്പലായി. കണ്‍ണ്ടൈന്‍മെന്റ് സോണിലായിരുന്നതിനാല്‍ രണ്ട് ആഴ്ച്ചയായി കട അടഞ്ഞു കിടക്കുകയായിരുന്നു. അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. സമീപത്തുള്ള ജനസേവന കേന്ദ്രമുള്‍പ്പെടെ മറ്റ് നാല് കടകള്‍ക്കും തീപ്പിടുത്തത്തില്‍ നഷ്ടം സംഭവിച്ചു.. പുലര്‍ച്ചെ ഇതുവഴി പോയവരാണ് തീപ്പിടുത്തം പോലീസില്‍ അറിയിച്ചത്. മാളയില്‍ നിന്നും കൊടുങ്ങല്ലൂര്‍ നിന്നും ഫയര്‍ഫോഴ്സ് എത്തിചേര്‍ന്ന് തീ അണച്ചു. 

Tags:    

Similar News