വിഷലിപ്തമായ വാക്കുകളില്‍ നിന്ന് പിന്മാറണം; പാലാ ബിഷപ്പിന്റെ പ്രസ്താവനക്കെതിരേ എഐവൈഎഫ് പ്രമേയം

Update: 2021-09-19 17:22 GMT
വിഷലിപ്തമായ വാക്കുകളില്‍ നിന്ന് പിന്മാറണം; പാലാ ബിഷപ്പിന്റെ പ്രസ്താവനക്കെതിരേ എഐവൈഎഫ് പ്രമേയം

കോട്ടയം: പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തിനെതിരേ പ്രമേയവുമായി എഐവൈഎഫ്. ജാതിമത സംഘടന നേതാക്കള്‍ വിഷലിപ്തമായ വാക്കുകളില്‍ നിന്ന് പിന്മാറണമെന്നും ഓരോ മുറിവും നമ്മുടെ സമൂഹത്തെ ശിഥിലമാക്കുമെന്നും എഐവൈഎഫ് വ്യക്തമാക്കി. പാലാ എഐവൈഎഫ് സമ്മേളനത്തില്‍ ആണ് പാലാ രൂപതക്കെതിരെയുള്ള പ്രമേയം അവതരിപ്പിച്ചത്.

Tags: