മധ്യപ്രദേശിലും രാജസ്ഥാനിലും റെഡ് അലെര്‍ട്ട്; ബീഹാറിലും ബംഗാളിലും കനത്ത മഴയ്ക്ക് സാധ്യത

Update: 2021-07-31 04:06 GMT

ന്യൂഡല്‍ഹി: ഇന്നും നാളെയും മധ്യപ്രദേശിലും രാജസ്ഥാനിലും കാലാവസ്ഥാവകുപ്പ് റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു. ശനി, ഞായര്‍ ദിവസങ്ങളില്‍ ഈ സംസ്ഥാനങ്ങളില്‍ വ്യാപകമായ മഴയുണ്ടാകുമെന്നാണ് പ്രവചനം.

കിഴക്കന്‍ ഭാഗങ്ങളില്‍ മണ്‍സൂണ്‍ ശക്തിക്ഷയിച്ചതോടെ ബംഗാളില്‍ ന്യൂനമര്‍ദം അനുഭവപ്പെടാനും കനത്ത മഴക്കും സാധ്യതയുണ്ട്. ബീഹാറിലും ജാര്‍ഖണ്ഡിലും ന്യൂനമര്‍ദ്ദം നീങ്ങാനും സാധ്യതയുണ്ട്. ഈ സംസ്ഥാനങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യത കാണുന്നു.

സ്‌കൈനെറ്റ് കാലാവസ്ഥാ റിപോര്‍ട്ട് അനുസരിച്ച് യുപിയിലും ന്യൂനമര്‍ദ്ദത്തിന് സാധ്യതയുണ്ട്. അടുത്ത മൂന്ന് ദിവസം യുപിയില്‍ കനത്ത മഴ ലഭിക്കാനിടയുണ്ടെന്നാണ് സ്‌കൈനെറ്റിന്റെ പ്രവചനം.

ബംഗാളിലെ ഗംഗാ താഴ് വരയില്‍ കഴിഞ്ഞ 24 മണിക്കൂറായി കനത്ത രീതിയില്‍ മഴ പെയ്യുന്നുണ്ട്.

ബംഗാളിലെ കിലിങ്‌പോങ് കുന്നിന്‍ പ്രദേശത്ത് മഴക്കെടുതിയില്‍ രണ്ട് തൊഴിലാളികള്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കേറ്റു.

നാല് പേരെ കാണാതായിട്ടുണ്ട്. മംഖോല നീരൊഴിക്കില്‍ പെട്ടതായാണ് വിവരം. 

കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ 150 എംഎം മഴ ലഭിച്ചു. നഗരത്തിലെ പല പ്രദേശങ്ങളിലും വെള്ളം കയറി.

ഒഡീഷ, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലും മഴ ലഭിച്ചു.

Tags:    

Similar News