കൊവിഡ് ലോക്ക് ഡൗണിനു ശേഷം സംസ്ഥാനത്ത് ലോട്ടറിക്കവടത്തില്‍ റെക്കോര്‍ഡ് വര്‍ധന
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി ആരംഭിച്ച ശേഷം ലോട്ടറിക്കച്ചവടത്തില്‍ വന്‍ വര്‍ധനയെന്ന് ലോട്ടറി വകുപ്പ്. ലോക്ക് ഡൗണിനുശേഷം ലോട്ടറിക്കച്ചവടം പുനഃരാരംഭിച്ച് മാസങ്ങളോളം ഇതേ പ്രവണത ദൃശ്യമായിരുന്നെന്ന് വകുപ്പ് ഇന്ന് പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം നവംബറില്‍ പ്രതിദിന ടിക്കറ്റ് വില്‍പ്പന 1,00,20,000 ആയിരുന്നു. ടിക്കറ്റ് വില 40 രൂപയായി വര്‍ധിച്ച ശേഷം ഇത്രയേറെ ടിക്കറ്റ് വില്‍ക്കുന്നത് ആദ്യമായിരുന്നു. പിന്നീട് പല ദിവസങ്ങളിലും കോടിക്കണക്കിന് ടിക്കറ്റുകള്‍ വിറ്റുകഴിഞ്ഞു.
ഡിസംബര്‍ മാസത്തില്‍ പ്രതിദിന ടിക്കറ്റ് വില്‍പ്പന 90 ലക്ഷമായിരുന്നു. സാധാരണ ലോട്ടറിട്ടിക്കറ്റുകള്‍ ആഴ്ചയിലൊരിക്കലാണ് നറുക്കെടുക്കുക. ആഴ്ചയില്‍ എല്ലാ ദിവസവും നറുക്കെടുപ്പുണ്ടാവും. ലോക്ക് ഡൗണ്‍ കഴിഞ്ഞ ശേഷം ലോട്ടറികളുടെ എണ്ണം കുറച്ചു, നറുക്കെടുപ്പ് വ്യാഴാഴ്ചയും ഞായറാഴ്ചയും മാത്രമാക്കി. സെപ്തംബറില്‍ 46 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്. 2015 ലാണ് മുന്‍കാലത്ത് ഇതുപോലുള്ള വര്‍ധന രേഖപ്പെടുത്തിയത്.