മന്ത്രി വി അബ്ദുറഹിമാന് താനൂരില്‍ സ്വീകരണം

Update: 2021-05-22 13:08 GMT

മലപ്പുറം: രണ്ടാം പിണറായി സര്‍ക്കാര്‍ കായിക വകുപ്പ് മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി സ്വന്തം മണ്ഡലമായ താനൂരിലെത്തിയ വി അബ്ദുറഹിമാന് ജനങ്ങള്‍ നല്‍കിയത് ആവേശകരമായ സ്വീകരണം. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് മൂലക്കലിലെ ഓഫീസില്‍ വച്ചായിരുന്നു സ്വീകരണം. താനൂരിലെ പാര്‍ട്ടി കാരണവരും, സിപിഎം മുന്‍ ഏരിയാ സെക്രട്ടറിയുമായിരുന്ന ഇ ഗോവിന്ദനെ വീട്ടില്‍ പോയി സന്ദര്‍ശിച്ച ശേഷമാണ് അബ്ദുറഹിമാന്‍ പാര്‍ട്ടി ഓഫിസിലെത്തിയത്.

മുദ്രാവാക്യം വിളിച്ചും, പടക്കം പൊട്ടിച്ചും, ഹാരാര്‍പ്പണം നടത്തിയുമാണ് പ്രവര്‍ത്തകര്‍ മന്ത്രിയെ സ്വീകരിച്ചത്. തുടര്‍ന്ന് മധുര വിതരണം നടത്തി. അല്‍പ്പ സമയം ഓഫിസില്‍ ചിലവഴിച്ച ശേഷം മന്ത്രി മലപ്പുറത്തേക്ക് പോയി.

Tags:    

Similar News