പരപ്പനങ്ങാടിയില്‍ ജനപ്രതിനിധികള്‍ക്ക് സ്വീകരണവും സെമിനാറും

Update: 2021-01-21 13:34 GMT

പരപ്പനങ്ങാടി: നഗരസഭ തുടര്‍വിദ്യാകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നഗരസഭ ജനപ്രതിനിധികള്‍ക്ക് സ്വീകരണവും തുല്യത രജിസ്‌ട്രേഷന്‍ ക്യാമ്പയിനും സംഘടിപ്പിച്ചു. 'അതിജീവിക്കാം തുല്യതയിലൂടെ 'എന്ന വിഷയത്തില്‍ സെമിനാറും നടത്തി.

ചടങ്ങിന്റെ ഉത്ഘാടനം നഗരസഭ ചെയര്‍മാന്‍ എ ഉസ്മാന്‍ നിര്‍വ്വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ ഷഹര്‍ബാനു മുഖ്യപ്രഭാഷണം നടത്തി. ഹയര്‍സെക്കണ്ടറി തുല്യത മലയാളം ടീച്ചര്‍ ഗീത സുധീര്‍ സെമിനാര്‍ വിഷയവതരണം നടത്തി. വിദ്യാകേന്ദ്രം പ്രേരക് എ സുബ്രഹ്മണ്യന്‍ നഗരസഭ ചെയര്‍മാന് ഉപഹാരം നല്‍കി. മറ്റു സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാര്‍ക്കും പത്ത്, പ്ലസ് ടു തുല്യത പരീക്ഷ വിജയിച്ച കൗണ്‍സിലര്‍മാര്‍ക്കും പ്ലസ്ടു പരീക്ഷ വിജയിച്ച് ഡിഗ്രിക്ക് പഠിക്കുന്ന മുതിര്‍ന്ന പഠിതാവ് ജലീല ബീഗത്തിനും നഗരസഭ ചെയര്‍മാന്‍ ഉപഹാരം നല്‍കി.

സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ സി നിസാര്‍ അഹമ്മദ്, സീനത്ത് ആലി ബാപ്പു, മുഹ്‌സിന കെ പി, മുസ്തഫ പി വി, കൗണ്‍സിലര്‍മാരായ കോടാലി ഫൗസിയാബി, ഖൈറുന്നിസ താഹിര്‍, ജുബൈരിയത്ത്, ബേബി കെ സി, ടി ആര്‍ അബ്ദുല്‍ റസാഖ്, നസീമ പി ഒ, സാഹിദ ബി പി, പ്രശാന്ത് കുമാര്‍ യു, ആര്‍ ഷാജിമോള്‍ പ്രേരക്മാരായ സുബൈദ പി, മോളി ജി, ഷീജ കെ കെ, വിജയശ്രീ വി പി എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

Similar News