എലിച്ചിറപാലം അടിയന്തിരമായി പുനര്‍ നിര്‍മിക്കണം; കോണ്‍ഗ്രസ്സ് ഏകദിന ഉപവാസ സമരം നടത്തി

വൈകീട്ട് അഞ്ചിന് നടന്ന സമാപന പൊതു സമ്മേളനം മുന്‍ എംഎല്‍എ കെ പി ധനപാലന്‍ (കെപിസിസി വൈസ് പ്രസിഡന്റ് ) ഉദ്ഘാടനം ചെയ്തു.

Update: 2020-02-24 15:37 GMT

മാള: അപകടാവസ്ഥയിലായ പൊയ്യ മണലിക്കാട് എലിച്ചിറപാലം അടിയന്തിരമായി പുനര്‍ നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട്് പൊയ്യ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി ഏകദിന ഉപവാസ സമരം നടത്തി. സാബു കൈതാരന്‍ അധ്യക്ഷത വഹിച്ചു. രാവിലെ നടന്ന സമരം ടി യു രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വൈകീട്ട് അഞ്ചിന് നടന്ന സമാപന പൊതു സമ്മേളനം മുന്‍ എംഎല്‍എ കെ പി ധനപാലന്‍ (കെപിസിസി വൈസ് പ്രസിഡന്റ് ) ഉദ്ഘാടനം ചെയ്തു. വര്‍ഗ്ഗീസ് കാച്ചപ്പിള്ളി മുഖ്യ പ്രഭാഷണം നടത്തി. പി ഡി ജോസ്, സോയ് കോലഞ്ചേരി, വക്കച്ചന്‍ അമ്പൂക്കന്‍, ദിലീപ് പരമേശ്വരന്‍, സെബു പറമ്പത്ത്, ജോഷി പെരേപ്പാടന്‍, വിത്സന്‍ കാഞ്ഞുത്തറ, ജയാചന്ദ്രന്‍, പി കെ കുട്ടന്‍, സുഭാ സജീവന്‍, ഇ ജെ സാബു. സജിതാ ടൈറ്റസ്, എന്‍ കെ സൈഫുദീന്‍, പി കെ ജോര്‍ജ്ജ് സംസാരിച്ചു.

Tags: