റഊഫ് ഷെരീഫിന്റെ അറസ്റ്റ്: ഇ ഡിയെ ഉപയോഗിച്ചുള്ള പകപോക്കലിനെതിരേ വെള്ളിയാഴ്ച കാംപസ് ഫ്രണ്ടിന്റെ പ്രതിഷേധ മാര്‍ച്ച്
കോഴിക്കോട്: കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറല്‍ സെക്രട്ടറി റൗഫ് ഷെരീഫിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് കാംപസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളിലേക്ക് മാര്‍ച്ച് നടത്തുന്നു. ഡിസംബര്‍ 18 വെള്ളിയാഴ്ചയാണ് മാര്‍ച്ച് നടത്തുന്നത്.
കഴിഞ്ഞ ദിവസമാണ് ദേശീയ ജനറല്‍ സെക്രട്ടറി റൗഫ് ശരീഫിനെ ഇ ഡി അറസ്റ്റ് ചെയ്തത്. ഇ ഡിയെ പോലുള്ള ദേശീയ ഏജന്‍സികളെ രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കുന്നത് ജനാധിപത്യ സമൂഹത്തിന് നാണക്കേടാണെന്നും ഇത് അവസാനിപ്പിക്കണമെന്നും റഊഫിനെ വിട്ടയക്കണമെന്നും കാംപസ് ഫ്രണ്ട് ആവശ്യപ്പെട്ടു.