റേഷന്‍ വ്യാപാരികള്‍ കരിദിനം ആചരിക്കുന്നു

Update: 2020-04-25 18:51 GMT

പരപ്പനങ്ങാടി: സിവില്‍ സപ്ലൈസ് ഡയറക്ടറുടെ തെറ്റായ ഉത്തരവിനെതിരേ സംസ്ഥാന വ്യാപകമായ ആള്‍ കേരള റീറ്റെയ്ല്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ (എകെആര്‍ആര്‍ഡിഎ) ഞായറാഴ്ച കറുത്ത ബാഡ്ജുകള്‍ ധരിച്ചു കരിദിനം ആചരിക്കുമെന്ന് തിരൂരങ്ങാടി താലൂക് സെക്രട്ടറി ജയകൃഷ്ണന്‍ കിഴക്കേടത്, പ്രസിഡന്റ് ബഷീര്‍ പൂവഞ്ചേരി എന്നിവര്‍ അറിയിച്ചു.

അവധി ദിവസമായ ഞ്യായറാഴ്ച പോലും വിശ്രമമില്ലാതെ റേഷന്‍ വ്യാപാരികളെകൊണ്ട് കഠിനാധ്വാനം ചെയ്യിക്കുകയും അനിയന്ത്രിതമായ തിരക്കുമൂലം റേഷന്‍ വാങ്ങാനെത്തുന്ന കാര്‍ഡുടമകള്‍ സാമൂഹിക അകലം പാലിക്കാതിരിക്കുന്നതിന്റെ ഉത്തരവാദിത്വം റേഷന്‍ വ്യാപാരികളുടെ തലയില്‍ കെട്ടിവെക്കുകയുമാണ്. കൂടാതെ, കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ബയോമെട്രിക് സംവിധാനങ്ങളില്ലാതെ പോര്‍ട്ടബിലിറ്റി ആയിപോലും റേഷന്‍ നല്‍കുന്ന സമയത്ത് മരിച്ച ആളുകള്‍ ഉള്‍പ്പെട്ട കാര്‍ഡുകാര്‍ അവരുടെ റേഷന്‍ കൂടെ വാങ്ങുന്ന തെറ്റായ പ്രവണതയുടെ ഉത്തവരവാദിത്വവും റേഷന്‍ വ്യാപാരികളുടെ തലയില്‍ കെട്ടിവെച്ചു പീഡിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് സംഘടനാ ഭാരവാഹികള്‍ ആരോപിച്ചു. 

Tags: