കൊച്ചി: ജാമ്യവ്യവസ്ഥ റദ്ദാക്കണമെന്നാവശ്യപ്പെട്ട് റാപ്പര്‍ വേടന്‍ ഹൈക്കോടതിയെ സമീപിച്ചു. ഗവേഷക വിദ്യാര്‍ഥിനിയെ അപമാനിച്ചെന്ന കേസിലാണ് കേരളത്തിന് പുറത്തുപോകരുതെന്നടക്കമുള്ള എറണാകുളം സെഷന്‍സ് കോടതിയുടെ ജാമ്യ വ്യവസ്ഥ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി നല്‍കിയത്. ഫ്രാന്‍സ്, ജര്‍മ്മനി, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് പരിപാടിക്കുള്ള ക്ഷണം വരുന്നുണ്ടെന്നും എന്നാല്‍ ജാമ്യവ്യവസ്ഥയുള്ളതിനാല്‍ പരിപാടി ഏറ്റെടുക്കാന്‍ പറ്റുന്നില്ലെന്നും വേടന്‍ പറയുന്നു.
ഗവേഷക വിദ്യാര്‍ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ സെന്‍ട്രല്‍ പോലിസ് എടുത്ത കേസില്‍ എറണാകുളം സെഷന്‍സ് കോടതി റാപ്പര്‍ വേടന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.അതേസമയം പരാതിക്കാരിക്ക് നല്‍കിയ നോട്ടിസ് പിന്‍വലിച്ചതായും പരാതിക്കാരി മൊഴിയെടുക്കലിന് ഹാജരാകേണ്ടതില്ലെന്നും പോലിസ് ഹൈക്കോടതിയെ അറിയിച്ചു.