കല്ലട ബസില്‍ പീഡനശ്രമം: പ്രതി പിടിയില്‍

സംഭവത്തില്‍ കാസര്‍കോട് കുടലു സ്വദേശി മുനവറിനെ പോലിസ് അറസ്റ്റ് ചെയ്തു.

Update: 2019-11-28 05:01 GMT

മലപ്പുറം: സ്വകാര്യ ദീര്‍ഘദൂര ബസായ കല്ലടയില്‍ യാത്രക്കാരിക്ക് നേരെ വീണ്ടും പീഡനശ്രമം. യുവതിയുടെ പരാതിയില്‍ കല്ലട ബസ്, പോലിസ് പിടിച്ചെടുത്തു. തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്ക് പോകുകയായിരുന്ന കൊല്ലം സ്വദേശിനിക്ക് നേരയാണ് ആക്രമണം ഉണ്ടയത്. സംഭവത്തില്‍ കാസര്‍കോട് കുടലു സ്വദേശി മുനവറിനെ പോലിസ് അറസ്റ്റ് ചെയ്തു. 

ഇന്ന് പുലര്‍ച്ച മൂന്ന് മണിയോടെ മലപ്പുറം കോട്ടക്കല്‍ സ്റ്റേഷന്‍ പരിധിയില്‍ വെച്ചാണ് സംഭവം. ഡ്രൈവറുടെ ലൈസന്‍സ് പിടിച്ചെടുത്തിടുണ്ട്. അടുത്തിടെ ഏറെ വിവാദങ്ങളില്‍പ്പെട്ട സ്വകാര്യ ദീര്‍ഘദൂര ബസായിരുന്നു കല്ലട. യാത്രക്കാരെ മര്‍ദ്ദിച്ചതും വഴിമധ്യേ ഇറക്കിവിട്ടതും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.


Tags: