സർക്കാരിൻ്റെ നാലാം വാർഷികാഘോഷ പരിപാടിയിൽ റാപ് ഷോ; വേടൻ പങ്കെടുക്കുക ഇടുക്കിയിലെ പരിപാടിയിൽ

Update: 2025-05-04 09:42 GMT

ഇടുക്കി: സർക്കാരിൻ്റെ നാലാം വാർഷികാഘോഷ പരിപാടിയിൽ ഹിരൺദാസ് മുരളിയെന്ന വേടൻ്റെ റാപ് ഷോ . ഇടുക്കി ജില്ലയിൽ നടക്കുന്ന പരിപാടിയിലാണ് വേടൻ പങ്കെടുക്കുക.

ആദ്യം വേടൻ്റെ റാപ് ഷോ വാർഷികാഘോഷ പരിപാടിയിൽ ഉൾപെടുത്തിയിരുന്നെങ്കിലും ലഹരി കേസിൽ അറസ്റ്റിലായതിനേ തുടർന്ന് പരിപാടി റദ്ദാക്കുകയായിരുന്നു. കേസിൽ ജാമ്യം നേടിയതിനു ശേഷമാണ് സർക്കാരിൻ്റെ പുതിയ തീരുമാനം

വേടനെ വേട്ടയാടാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്നും സർക്കാർ എടുത്ത നടപടി തെറ്റു തിരുത്താനുള്ള ഒന്നായി കണ്ടാൽ മതിയെന്നും സിപിഎം സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞിരുന്നു.

Tags: