തനിക്കെതിരേയുള്ള പരാതിക്ക് പിന്നിൽ വ്യക്തി വൈരാഗ്യമെന്ന് ജാമ്യാപേക്ഷയിൽ സംവിധായകൻ രഞ്ജിത്ത്
കൊച്ചി: ലൈംഗികാതിക്രമ കേസിൽ തനിക്കെതിരെയുള്ള പരാതിക്ക് പിന്നിൽ വ്യക്തിപരമായ വിരോധമാണെന്ന ആരോപണവുമായി സംവിധായകൻ രഞ്ജിത്ത്. നടിയുടെ അഭിനയം ശരിയാവാത്തതിനാൽ താൻ അവരെ വിമർശിച്ചിരുന്നതായും സിനിമയിലെ ചില സീനുകൾ വെട്ടിക്കുറച്ചിരുന്നതായും രഞ്ജിത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതിലുള്ള പക മൂലമാണ് നടിയുടെ പരാതി നൽകിയതെന്നാണ് ജാമ്യാപേക്ഷയിലെ മറ്റൊരു വാദം.
ജനുവരിയിൽ നടന്നുവെന്ന് പറയുന്ന സംഭവത്തിൽ പരാതി നൽകാൻ മാർച്ച് വരെ വൈകിയത് ദുരൂഹമാണെന്നും ചില കേന്ദ്രങ്ങളുടെ നിർദ്ദേശപ്രകാരമാണ് തനിക്കെതിരെ പരാതി ഉയർന്നതെന്നും രഞ്ജിത്ത് കോടതിയിൽ വാദിച്ചു.
അതേസമയം, രഞ്ജിത്ത് അന്വേഷണവുമായി ഒട്ടും സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.