മുഖ്യമന്ത്രി സ്ഥാനത്തെകുറിച്ചുള്ള ചര്‍ച്ച ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടു വരേണ്ടതില്ലെന്ന് രമേശ് ചെന്നിത്തല

Update: 2026-03-25 06:56 GMT

ആലപ്പുഴ: മുഖ്യമന്ത്രി സ്ഥാനത്തെകുറിച്ചുള്ള ചര്‍ച്ച ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടു വരേണ്ടതില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുതിര്‍ന്ന നേതാക്കളുമായി സംസാരിച്ച് കര്‍ണാടക മാതൃകയില്‍ മുന്നോട്ട് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. താന്‍ നിര്‍ദേശിച്ച പലര്‍ക്കും സീറ്റ് കിട്ടിയില്ല എന്നത് ശരിയാണ്. ജോസഫ് വാഴക്കന് സീറ്റ് കിട്ടാത്തതില്‍ തനിക്ക് വേദനയുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്റേത് പരാജിതന്റെ കപട ആത്മവിശ്വാസമാണെന്നും പി ആര്‍ ഏജന്‍സി എപ്പോഴും മുഖ്യമന്ത്രിയുടെ കൂടെയില്ല. അതുകൊണ്ടാണ് മോശം പദപ്രയോഗങ്ങളിലൂടെ യഥാര്‍ഥ മുഖം വെളിച്ചത്തു വരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം, യുഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍ പറഞ്ഞിരുന്നു. തിരുവല്ലയിലെ യുഡിഎഫ് കണ്‍വെന്‍ഷനില്‍ രമേശ് ചെന്നിത്തല വേദിയില്‍ ഇരിക്കെയാണ് പി ജെ കുര്യന്റെ പ്രസ്താവന.

Tags: