റമദാന്‍: പാസ്‌പോര്‍ട്ട് സേവന കേന്ദ്ര പ്രവര്‍ത്തന സമയം മാറ്റി

Update: 2022-04-02 03:34 GMT

കുവൈത്ത് സിറ്റി: റമദാനോടനുബന്ധിച്ച് ഇന്ത്യന്‍ എംബസിയുടെ പാസ്‌പോര്‍ട്ട്, വിസ ഔട്ട്‌സോഴ്‌സ് സേവന കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം മാറ്റി. രാവിലെ 9.30 മുതല്‍ ഉച്ചക്ക് രണ്ട് വരെയാണ് മൂന്ന് കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുക. അതേസമയം, എമര്‍ജന്‍സി കോണ്‍സുലര്‍ സേവനങ്ങള്‍ ഏത് സമയത്തും എംബസി ലഭ്യമാക്കുമെന്ന് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഏപ്രില്‍ ഒന്നുമുതല്‍ മേയ് രണ്ട് വരെയാണ് പുതുക്കിയ പ്രവര്‍ത്തന സമയം പ്രാബല്യത്തിലുണ്ടാകുക.

Tags: