മാസപ്പിറവി കണ്ടില്ല; ഒമാനില്‍ റമദാന്‍ വ്രതാരംഭം ഞായറാഴ്ച

Update: 2022-04-01 16:44 GMT

മസ്കത്ത്: ഒമാനില്‍ ഏപ്രില്‍ 3 ഞായറാഴ്ച റമദാന്‍ ആരംഭിക്കുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ന് വെള്ളിയാഴ്ച രാജ്യത്ത് മാസപ്പിറവി കാണാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് റമദാന്‍ വ്രതാരംഭം ഞായറാഴ്ച ആയിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. 

ഒമാൻ ഒഴികയുള്ള എല്ലാ ജിസിസി രാജ്യങ്ങളിലും ശനിയാഴ്ചയാണ് റമദാൻ ആരംഭിക്കുന്നത്. 

Tags:    

Similar News