രാം ജന്മഭൂമി ട്രസ്റ്റിന്റെ ഫണ്ട് തട്ടിപ്പ്: അയോധ്യയില്‍ 4 പേര്‍ അറസ്റ്റില്‍

Update: 2020-12-30 03:53 GMT

അയോധ്യ: രാം ജന്മഭൂമി ട്രസ്റ്റിന്റെ ഫണ്ട് മോഷ്ടിച്ച നാല് പേരെ പോലിസ് അറസ്റ്റ് ചെയ്തു. നാല് പേര്‍ ചേര്‍ന്ന് 6 ലക്ഷം രൂപയാണ് ട്രസ്റ്റ് അധികൃതര്‍ അറിയാതെ കടത്തിയത്. സെപ്തംബര്‍ 9ാം തിയ്യതിയാണ് പണം നഷ്ടപ്പെട്ട വിവരം പുറത്തുവന്നത്.

അയോധ്യ എസ് പി ദീപക് കുമാറിനായിരുന്നു അന്വേഷണച്ചുമതല നല്‍കിയിരുന്നത്.

സെപ്തംബര്‍ 9ന് ആറ് ലക്ഷം രൂപ മോഷ്ടിച്ചുവെന്ന കേസില്‍ നാല് പേരെ അറസ്റ്റ് ചെയ്തു- ദീപക് കുമാര്‍ പറഞ്ഞു.

ട്രസ്റ്റിന്റെ സെക്രട്ടറി ജനറലാണ് പരാതി നല്‍കിയത്. സംഭവത്തില്‍ ഇനിയും ചിലരെ അറസ്റ്റ് ചെയ്യാനുണ്ടെന്ന് എസ്പി പറഞ്ഞു.


Tags: