ജമ്മു കശ്മീര്‍ ഔദ്യോഗിക ഭാഷാ ബില്ല് രാജ്യസഭ പാസ്സാക്കി

Update: 2020-09-23 10:51 GMT

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ ഔദ്യോഗിക ഭാഷാ ബില്ല്, 2020 രാജ്യസഭ ശബ്ദവോട്ടോടെ പാസ്സാക്കി. ഇതോടെ സംസ്ഥാനത്ത് കശ്മീരി, ഡോഗ്രി, ഹിന്ദി, ഇംഗ്ലീഷ്, ഉറുദു തുടങ്ങി അഞ്ച് ഭാഷകള്‍ ഔദ്യോഗിക ഭാഷയാകും.

ഔദ്യോഗിക ഭാഷാ ബില്ല് കശ്മീരിലെ ജനങ്ങളുടെ ദീര്‍ഘകാലമായ ആവശ്യമാണെന്നും ബില്ലിനെ കുറിച്ചുളള ചര്‍ച്ചയ്ക്കിടയില്‍ ആഭ്യന്തര സഹ മന്ത്രി ജി കൃഷ്ണ റെഡ്ഡി പറഞ്ഞു.

1954 ലെ നിയമമനുസരിച്ച് സംസ്ഥാനത്ത് ഉറുദുവും ഇംഗ്ലീഷും മാത്രമാണ് ഔദ്യോഗിക ഭാഷയായിരുന്നത്. ഉറുദു സംസാരിക്കുന്നവരുടെ എണ്ണം 0.16 ശതമാനമാണെന്നും എന്നാല്‍ കശ്മീരിയും ഡോഗ്രിയും സംസാരിക്കുന്നവര്‍ 74 ശതമാനമായിരുന്നെന്നും മന്ത്രി പറഞ്ഞു.

Tags:    

Similar News