രാജ്യസഭ: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളായ ഡോ. വി ശിവദാസനും ജോണ്‍ ബ്രിട്ടാസും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

Update: 2021-04-19 08:28 GMT

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായ ഡോ. വി ശിവദാസനും ജോണ്‍ ബ്രിട്ടാസും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. തിങ്കളാഴ്ച രാവിലെ പിനൊന്നരയോടെ തിരുവനന്തപുരത്ത് നിയമസഭാ സെക്രട്ടറിക്കാണ് പത്രിക സമര്‍പ്പിച്ചത്.

കെ കെ രാഗേഷ്, വയലാര്‍ രവി, പി വി അബ്ദുള്‍ വഹാബ് എന്നിവര്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് മല്‍സരം നടക്കുന്നത്. ഈ മാസം ഇരുപതിനാണ് തിരഞ്ഞെടുപ്പ് നടക്കുക.

രണ്ട് പേരെ എല്‍ഡിഎഫിനും ഒരാളെ യുഡിഎഫിനും രാജ്യസഭയിലേക്ക് അയക്കാനുള്ള അംഗബലമാണ് ഉള്ളത്.

യുഡിഎഫിന്റെ സീറ്റില്‍ പി വി അബ്ദുള്‍ വഹാബ് വീണ്ടും മല്‍സരിക്കും.

എ വിജയരാഘവന്‍, കെ എന്‍ ബാലഗോപാല്‍, കാനം രാജേന്ദ്രന്‍ എന്നിവരും സ്ഥാനാര്‍ഥികള്‍ക്കൊപ്പമുണ്ടായിരുന്നു.

Tags: