രാജു നാരായണസ്വാമി ഐഎഎസിനെ സര്‍വ്വീസില്‍ തിരിച്ചെടുത്തു

Update: 2021-02-02 12:16 GMT


 



തിരുവനന്തപുരം: സര്‍വ്വീസില്‍ നിന്ന് വിട്ടു നില്‍ക്കുന്ന രാജു നാരായണസ്വാമി ഐഎഎസിനെ സര്‍വ്വീസില്‍ തിരിച്ചെടുത്തു. പാര്‍ലമെന്ററികാര്യ വകുപ്പില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായാണ് നിയമനം. 1991 കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് സ്വാമി. ഉദ്യേഗസ്ഥ ഭരണപരിഷ്‌കാര പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെയാണ് നാൡകേരവികസന ബോര്‍ഡ് ചെയര്‍മാനായി ഡെപ്യൂട്ടേഷനിലേക്ക് പോകുന്നത്. നാളികേര ബോര്‍ഡില്‍ നിന്ന് 2019 മാര്‍ച്ചില്‍ സ്വാമിയെ കേന്ദ്രസര്‍വ്വീസില്‍ നിന്ന് നീക്കിയിരുന്നു. ഡെപ്യുട്ടേഷന്‍ കാലാവധി അവസാനിച്ചതായി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാറിനെ അറിയിച്ചിരുന്നു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും സംസ്ഥാനത്ത് സര്‍വ്വീസില്‍ പ്രവേശിക്കാന്‍ സ്വാമി സന്നദ്ധനായില്ല. നാളികേര ബോര്‍ഡില്‍ നിന്ന് മാറ്റിയ നടപടിക്കെതിരേ കോടതിയിലും അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലും കേസുള്ളതിനാലായിരുന്നു തിരികെ പ്രവേശിക്കാതിരുന്നതെന്നാണ് സ്വാമിയുടെ വാദം. കേസുകള്‍ തീര്‍ന്നതിനാലാണ് സര്‍വ്വീസിലേക്ക് മടങ്ങിവരുന്നത്.

Tags:    

Similar News